Sorry, you need to enable JavaScript to visit this website.

അമേരിക്കക്ക് വേണ്ടി ഗാസ പ്രമേയത്തില്‍ വെള്ളം ചേര്‍ത്തു, ഇന്ന് വോട്ടിനിട്ടേക്കും

ന്യൂയോര്‍ക്ക്- ഗാസയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യപ്പെടുന്ന പ്രമേയത്തില്‍ യു.എന്‍ രക്ഷാസമതി വോട്ടെടുപ്പ് വീണ്ടും നീട്ടിയതായി നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. നിരവധി മാറ്റങ്ങള്‍ വരുത്തിയതിനുശേഷമുള്ള പ്രമേയത്തെ പിന്തുണക്കാമെന്ന് അമേരിക്ക സമ്മതിച്ചിട്ടും വോട്ടെടുപ്പ് നീട്ടിയിരിക്കയാണ്. പ്രമേയത്തിന്റെ കരടില്‍ നിരവധി ഭേദഗതികളാണ് അമേരിക്ക നിര്‍ദേശിച്ചത്. പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന.  
മാനുഷിക സഹായം സുരക്ഷിതമായി എത്തിക്കാന്‍ അനുവദിക്കണമെന്നും ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കണമെന്നുമാണ് പ്രമേയം ആവശ്യപ്പെടുന്നത്.  അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നല്ലാതെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നില്ല.
ഈ പ്രമേയമാണെങ്കില്‍ അംഗീകരിക്കുമെന്നാണ് വാഷിംഗ്ടണിലെ യുഎന്‍ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞുത്. കരട് പ്രമേയത്തില്‍ വെള്ളം ചേര്‍ത്തുവെന്ന ആരോപണം അവര്‍ നിഷേധിച്ചു. അറബ് രാജ്യങ്ങളുടെ പൂര്‍ണ്ണ പിന്തുണയുള്ള വളരെ ശക്തമായ പ്രമേയമാണിതെന്നും അവര്‍ പറഞ്ഞു.
യുഎന്‍ ആസ്ഥാനത്ത് നയതന്ത്ര തര്‍ക്കം കാരണം  ഈ ആഴ്ച പലതവണ വോട്ടെടുപ്പ് മാറ്റിവെക്കേണ്ടി വന്നു.  വീറ്റോ ഒഴിവാക്കാനുള്ള മറ്റ് കൗണ്‍സില്‍ അംഗങ്ങളുടെ ആഗ്രഹം യു.എസ് പൂര്‍ണ്ണമായി അംഗീകരിച്ചുവെങ്കിലും പ്രമേയത്തിലെ വാചകങ്ങള്‍ ദുര്‍ബലമാണെന്ന്  ഇന്റര്‍നാഷണല്‍ െ്രെകസിസ് ഗ്രൂപ്പ് അനലിസ്റ്റ് റിച്ചാര്‍ഡ് ഗോവന്‍ പറഞ്ഞു.

 

Latest News