പ്രാഗ് യൂണിവേഴ്‌സിറ്റിയില്‍ 10 പേരെ വെടിവെച്ചു കൊന്നു, അക്രമിയെ വകവരുത്തി

പ്രാഗ്-ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചാള്‍സ് യൂണിവേഴ്‌സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സിലാണ് വെടിവെപ്പുണ്ടായത്.
വെടിവെപ്പിനെ തടുര്‍ന്ന് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.  അക്രമിയെ വെടിവച്ചുകൊന്നതായി പോലീസ് അറിയിച്ചു. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പതിനാലാം നൂറ്റാണ്ടിലെ ചാള്‍സ് പാലത്തിനു സമീപമാണ് യൂണിവേഴ്‌സിറ്റി.
അക്രമിയടക്കം 11 പേരാണ് കൊല്ലപ്പെട്ടതെന്ന് എമര്‍ജന്‍സി സര്‍വീസസ് വക്താവ് ജന പോസ്‌റ്റോവ പറഞ്ഞു.

 

Latest News