Sorry, you need to enable JavaScript to visit this website.

ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു; മൂന്ന് പേർക്ക് പരുക്ക്

ശ്രീനഗർ - ജമ്മുകശ്മീരിലെ പൂഞ്ച് രജൌരി മേഖലയിൽ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റതായും റിപോർട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ പൂഞ്ചിൽ വച്ച് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടാവുകയായിരുന്നു. ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ കണ്ടെത്താൻ സംയുക്ത ഓപ്പറേഷന് പോവുന്നതിനിടെ രണ്ട് സൈനിക വാഹനങ്ങൾക്കുനേരെ ആക്രമണമുണ്ടാവുകയായിരുന്നു. ഉടനെ കൂടുതൽ സൈനികർ സ്ഥലത്തെത്തി. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഒരു ഭീകരന് പരുക്കേറ്റതായും വിവരമുണ്ട്.

Latest News