Sorry, you need to enable JavaScript to visit this website.

നോര്‍ക്ക തിരൂര്‍ ക്യാമ്പില്‍ 59 പ്രവാസി സംരംഭങ്ങള്‍ക്ക് അഞ്ച് കോടിയുടെ വായ്പാ ശുപാര്‍ശ; പൊന്നാനിയിലും ക്യാമ്പ്

തിരൂര്‍- പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും കേരളബാങ്കും സംയുക്തമായി മലപ്പുറം തിരൂരില്‍ സംഘടിപ്പിച്ച വായ്പ്പാനിര്‍ണയ ക്യാമ്പില്‍ 4.99 കോടി രൂപയുടെ വായ്പകള്‍ക്ക് ശുപാര്‍ശ നല്‍കി. 56 പ്രവാസി സംരംഭങ്ങള്‍ക്കായാണ് ഈ തുക ലഭിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിപ്രകാരമാണ് വായ്പകള്‍ അനുവദിക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വായ്പാ ലഭ്യമാക്കും.

ചടങ്ങില്‍ വളളിക്കുന്ന് എം.എല്‍.എ യും കേരളാബാങ്ക് ഡയറക്ടറുമായ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ വായ്പാ അനുമതി പത്രങ്ങള്‍ വിതരണം ചെയ്തു.  രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് കേരളാബാങ്ക് ഏരിയാ മാനേജര്‍ കെ.അബ്ദുല്ല സ്വാഗതവും, മാനേജര്‍ ടി.പി അബ്ദു റസാഖ് നന്ദിയും പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് അസിസ്റ്റന്റ് മാനേജര്‍ ജെന്‍സി ജോസി എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വിശദീകരിച്ചു.

ഡിസംബര്‍ 19 ന് നിലമ്പൂരില്‍ നടന്ന വായ്പ്പാനിര്‍ണ്ണയ ക്യാമ്പില്‍ 7.26 കോടി യുടെ വായ്പകള്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
 പൊന്നാനിയില്‍ ജനുവരി ആറിന് (ആര്‍.വി പാലസ് ഓഡിറ്റോറിയം, സി.വി ജംങ്ഷന്‍) കേരളാബാങ്കുമായി ചേര്‍ന്ന് വായ്പ്പാനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.  താല്‍പര്യമുള്ള പ്രവാസികള്‍ക്ക് www.norkaroots.org/ndprem    എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍  രജിസ്റ്റര്‍ ചെയ്തു  പങ്കെടുക്കാവുന്നതാണ്. സംശയങ്ങള്‍ക്ക് നോര്‍ക്കറൂട്ട്‌സ്  ഹെഡ്ഓഫീസ് തിരുവനന്തപുരം 0471 2770511,7736917333 എന്നീ നമ്പറുകളില്‍ (ഓഫീസ് സമയത്ത് പ്രവൃത്തി ദിവസങ്ങളില്‍) ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

 

Latest News