ഭിന്നശേഷിക്കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കിണറ്റിലിട്ട ശേഷം അമ്മ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

കൊല്ലം - ഭിന്നശേഷിക്കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിലിട്ട അമ്മ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ മിനിയുടെ മകള്‍ എട്ട് വയസ്സുകാരി അനുഷ്‌ക ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മുതല്‍ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് അമ്മ മിനി ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.  19 ാം തിയ്യതി മുതല്‍ ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചിറയിന്‍കീഴ് പോലീസില്‍  പരാതി കൊടുക്കുകയും സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തുകയും ചെയ്തു. കുട്ടിയുടെ അമ്മ മിനി (48) ഇന്ന് ചിറയിന്‍കീഴ് പോലീസില്‍ കീഴടങ്ങിയ ശേഷം മകളെ കിണറ്റില്‍ തള്ളിയിട്ട വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.  ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മകളെ കിണറ്റിലിട്ടതെന്ന് അമ്മയുടെ മൊഴി. ഫോറന്‍സിക്, വിരളടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആറ്റിങ്ങല്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

 

Latest News