നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്ത മുഖ്യ പ്രതികള്‍ കുന്നംകുളത്ത് പിടിയിലായി

തൂശൂര്‍ - പ്രശസ്ത നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്ത പരാതിയില്‍ മുഖ്യ പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍. അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് ചെന്നൈ ക്രൈംബ്രാഞ്ച് ആണ്  പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അളഗപ്പന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പവര്‍ ഓഫ് അറ്റോണിയുടെ മറവില്‍ സ്വത്ത് തട്ടിയെന്നായിരുന്നു നടി ഗൗതമിയുടെ പരാതി. 25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പന്‍ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയെന്നും 5.96 കോടി രൂപാ ഗൗതമിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നുമാണ് പരാതി. നവംബര്‍ 11ന് ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കായിരുന്നു പരാതി.  ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും വധഭീഷണി നേരിടുകയാണെന്നും ഗൗതമി പരാതിയില്‍ പറഞ്ഞിരുന്നു.

 

Latest News