ഇടുക്കിയില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാര്‍ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടത്. ഇന്നലെയാണ് അജേഷിന്റെ മാതാപിതാക്കളായ 
കീരിയാനിക്കല്‍ കുമാരന്‍ (70) തങ്കമ്മ എന്നിവരെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അജേഷിനെ കാണാനില്ലായിരുന്നു. മാതാപിതാക്കളെ കൊലപ്പെടുത്തിയത് അജേഷ് ആണെന്ന് മനസ്സിലാക്കിയ പോലീസ് ഇന്നലെ തന്നെ അജേഷിനായി തെരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായിരുന്നില്ല.

 

Latest News