അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ  പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്- അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മുക്കം സ്വദേശി ഫൈസല്‍ ആണ് പിടിയിലായത്. കോഴിക്കോട് ടൗണ്‍ പോലീസാണ് അധ്യാപകനെ അറസ്റ്റു ചെയ്തത്. വിവിധ ദിവസങ്ങളില്‍ സ്‌കൂളില്‍ വെച്ച് ആറു വിദ്യാര്‍ത്ഥികളെ ചിത്രകലാ അധ്യാപകനായ ഫൈസല്‍ പീഡിപ്പിച്ചു എന്നാണ് പരാതി. 

Latest News