തിരുവനന്തപുരം- ക്രിസ്മസ് തിരക്ക് പരിഗണിച്ച് ജനശതാബ്ദി എക്സ്പ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076), കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്(12075)കള്‍ക്ക് ഡിസംബര്‍ 22, 23, 24, 25 തീയതികളിലാണ് അധിക കോച്ച് അനുവദിച്ചത്.തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന്(12082) ഡിസംബര്‍ 20, 21, 22, 23, 24, 25, തീയതികളിലും കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന്(12081) 21, 22, 23, 24, 25, 26 തീയതികളിലും അധിക കോച്ച് അനുവദിച്ചു. രണ്ടു ട്രെയിനുകളിലും 90 പേര്‍ക്ക് വീതമെങ്കിലും കൂടുതല്‍ യാത്ര ചെയ്യാനാവും. എല്ലാ ട്രെയിനുകളിലും ഓരോ ചെയര്‍കാര്‍ കോച്ച് വീതമാണ് അധികമായി അനുവദിച്ചിരിക്കുന്നത്.