Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഹായിലില്‍ മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

ഹായില്‍- സൗദിയിലെ ഹായിലില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മാനു മമ്മു എന്ന ഉക്കാഷ(43)യെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി ഇസ്തിറാഹയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഹായിലില്‍ ഖബറടക്കുമെന്ന് കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അറിയിച്ചു.
രേഖകളും നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ഹായില്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി കരീം തുവ്വൂര്‍, റിയാദ് കെ.എം.സി.സി സെക്രട്ടറി സിദിഖ് തുവ്വൂര്‍, വെല്‍ഫയര്‍ വിഭാഗം പ്രവര്‍ത്തകരായ മുനീര്‍ തൊഴക്കാവ്, സിദിഖ് മട്ടന്നൂര്‍, സകരിയ്യ ആയഞ്ചേരി, ബാപ്പു എസ്‌റ്റേറ്റ് മുക്ക് എന്നിവര്‍ രംഗത്തുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News