രഹസ്യ ബന്ധം കണ്ടുപിടിച്ചു, യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍തൃപിതാവിനെ കൊലപ്പെടുത്തി

ബുലന്ദ്ശഹര്‍-രഹസ്യബന്ധം കണ്ടെത്തിയ ഭര്‍തൃപിതാവിനെ മരുമകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ നര്‍സേനയിലാണ്  സംഭവം. നാഥു സിങ്ങി(65) നെയാണ് മരുമകള്‍ രേഖാ ദേവി(27)യും  കമുകനായ ജാന്‍ മുഹമ്മദും ചേര്‍ന്ന് കൊലപ്പെടുത്തിയത്. പ്രതികളെ പൊലീസ്അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട നാഥുസിങ്ങിന്റെ മകന്റെ ഭാര്യയാണ് രേഖാ ദേവി. അടുത്തിടെ യുവതിയും ജാന്‍ മുഹമ്മദും തമ്മില്‍ അടുപ്പത്തിലായത്. ഇക്കാര്യം ഭര്‍തൃപിതാവ് അറിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. ഗ്രാമത്തിലെ കുളത്തില്‍ നാഥുസിങ്ങിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അന്വേഷണം മരുമകളിലെത്തിയത്. രേഖാദേവിയെ പോലീസ് സംഘം വിശദമായി ചോദ്യം ചെയത്തിനു പിന്നാലെ  പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
ഭര്‍തൃപിതാവിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ചായയില്‍ മയക്കുഗുളിക കലര്‍ത്തിനല്‍കിയിരുന്നതായാണ് രേഖാദേവിയുടെ മൊഴി. ഇതിനുപിന്നാലെ കാമുകനോടൊപ്പം ചേര്‍ന്ന് കത്തി കൊണ്ട് കുത്തിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.

 

Latest News