മണിപ്പൂര്‍; കൊല്ലപ്പെട്ട 87 കുക്കികളെ ചുരാചന്ദ്പൂരില്‍ സംസ്‌കരിച്ചു

ഇംഫാല്‍- മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 87 കുക്കികളുടെ മൃതദേഹങ്ങള്‍ ചുരാചന്ദ്പൂര്‍ ജില്ലാ ആസ്ഥാനത്ത് സംസ്‌കരിച്ചു. 

ഇംഫാലിലെ വിവിധ മോര്‍ച്ചകളിലും ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ച മൃതദേഹങ്ങളാണ് സംസ്‌ക്കരിച്ചത്. 

തിങ്കളാഴ്ച രാത്രി നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും സംസ്‌ക്കാരച്ചടങ്ങുകളില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പേരാണ് എത്തിയത്.

മെയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കികളും മെയ്‌തെയ് വിഭാഗക്കാരും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്.

Latest News