Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറ നിർവഹിക്കാൻ വരുന്നവർ ഓർക്കേണ്ട നാമം നുസുക്; സൗദിയില്‍ സൂപ്പര്‍ ആപ്പായി മാറി നുസുക്

റിയാദ് - തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും നുസുക് പ്ലാറ്റ്‌ഫോം നല്‍കുന്നതായും സേവനങ്ങള്‍ വികസിപ്പിച്ചും നിരവധി പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയും ഇഅ്തമര്‍നാ ആപ്പ് നുസുക് പ്ലാറ്റ്‌ഫോം ആയി പരിവര്‍ത്തിപ്പിക്കുകയായിരുന്നെന്നും ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ഉംറ തീര്‍ഥാടന കര്‍മവും റൗദ ശരീഫ് പ്രവേശനവും ക്രമീകരിക്കാനാണ് തുടക്കത്തില്‍ ഇഅ്തമര്‍നാ ആപ്പ് ആരംഭിച്ചതെന്ന് ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറത്തില്‍ പങ്കെടുത്ത് ഹജ്, ഉംറ മന്ത്രി പറഞ്ഞു. ഇഅ്തമര്‍നാ ആപ്പ് ഇപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയി മാറിയിരിക്കുന്നു.
നുസുക് പ്ലാറ്റ്‌ഫോം വഴി നിരവധി സേവനങ്ങള്‍ നല്‍കുന്നു. സൗദിയിലേക്ക് വരുന്ന എല്ലാവര്‍ക്കും മുഴുവന്‍ സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കണമെന്ന് മന്ത്രാലയം ആഗ്രഹിക്കുന്നു. സൗദി സന്ദര്‍ശകരുടെ അനുഭവം സമ്പന്നമാക്കല്‍ വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ ഒന്നാണ്. സൗദിയിലേക്ക് വരുന്നവരുടെ അനുഭവം സമ്പന്നമാക്കാന്‍ നിരവധി പദ്ധതികള്‍ മന്ത്രാലയം നടപ്പാക്കുന്നുണ്ട്. രാജ്യത്തുണ്ടായ പുരോഗതികള്‍ എത്രമാത്രമാണെന്ന് സൗദിയിലേക്ക് വരുന്നവര്‍ക്ക് വ്യക്തമാകും. തീര്‍ഥാടന കര്‍മം നിര്‍വഹിക്കല്‍, ചരിത്ര കേന്ദ്രങ്ങളുടെ സന്ദര്‍ശനം, വീല്‍ചെയര്‍ സേവനം, സ്വകാര്യ മേഖലാ സേവനങ്ങള്‍ തുടങ്ങി തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും ലഭിക്കുന്ന സൂപ്പര്‍ ആപ്പ് ആണ് നുസുക്.
വിദേശങ്ങളില്‍ നിന്ന് വരുന്നവരും സൗദി അറേബ്യക്കകത്തു നിന്നുള്ളവരും അടക്കം തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാനാണ് നുസുക് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിരവധി പുതിയ സേവനങ്ങള്‍ സ്വകാര്യ മേഖല നുസുക് പ്ലാറ്റ്‌ഫോം വഴി നല്‍കും. ഭാവിയില്‍ പ്ലാറ്റ്‌ഫോം വഴി നല്‍കുന്ന സേവനങ്ങള്‍ തിട്ടപ്പെടുത്തുക ദുഷ്‌കരമാണ്.
കൊറോണ മഹാമാരി കാലത്ത് റൗദ ശരീഫിലേക്കുള്ള പ്രവേശനവും ഉംറ തീര്‍ഥാടനവും ക്രമീകരിക്കാന്‍ വേണ്ടിയാണ് ഇഅ്തമര്‍നാ ആപ്പ് സേവനം ഹജ്, ഉംറ മന്ത്രാലയം വികസിപ്പിച്ചത്. ഇഅ്തമര്‍നാ സേവനം വലിയ തോതില്‍ വികസിച്ചു. തീര്‍ഥാടകര്‍ക്കുള്ള ഇലക്‌ട്രോണിക് സേവനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ അടിസ്ഥാനം ഇഅ്തമര്‍നാ ആപ്പ് ആയിരുന്നു. ഇതാണിപ്പോള്‍ നുസുക് ആപ്പ് ആയി മാറിയിരിക്കുന്നതെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.

 

Latest News