പാചക പാത്രത്തിന്റെ പിടിക്കുള്ളില്‍ സ്വര്‍ണക്കമ്പി; കൊച്ചിയില്‍ 29 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി-പാചകപാത്രത്തിന്റെ കൈപിടിക്കുള്ളില്‍ ഒളിപ്പിച്ച് കൊണ്ടു വന്ന 29.42 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. 529.50 ഗ്രാം തൂക്കമുള്ള ആറ് സ്വര്‍ണ്ണ കമ്പികളാണ് പിടികൂടിയത്. ബാങ്കോക്കില്‍നിന്ന് കൊച്ചിയിലേക്കുന്ന  എഫ് ഡി 170ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് സ്വദേശി മുഹമ്മദാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
ഇയാളുടെ ചെക്ക് ഇന്‍ ബാഗിലായിരുന്നു പാചക പാത്രം. സാധാരണ നിലയില്‍ ഇത്തരത്തിലുള്ള പാത്രം പരിശോധിക്കാറില്ല. കസ്റ്റംസിന്റെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് മുഹമ്മദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോഴാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇയാള്‍ ഗ്രീന്‍ ചാനലിലൂടെ പുറത്ത് കടക്കുവാന്‍ ശ്രമിക്കുകയായിരുന്നു . ഇന്ത്യന്‍ കസ്റ്റംസ് ആക്ട് അനുസരിച്ച് യാത്രക്കാരന്റെ പേരില്‍ കേസെടുത്ത് തുടര്‍ അന്വേഷണം ആരംഭിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News