ദുരിതത്തില്‍ ഒപ്പമുണ്ട്; കേരളത്തിന് സഹായഹസ്തവുമായി ലിവര്‍പൂളും

ലണ്ടന്‍- പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധ അറിയിച്ച് കേരളത്തില്‍ ഏറെ ആരാധകരുള്ള മുന്‍നിര ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ലിവര്‍പൂള്‍ രംഗത്തെത്തി. ക്ലബിന്റെ സംസ്ഥാനത്തെ ഔദ്യോഗിക ഫാന്‍ ക്ലബായ കേരള റെഡ്‌സിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണിത്. ഏതൊക്കെ രീതിയില്‍ കേരളത്തെ സഹായിക്കാനാകുമെന്ന കാര്യം തങ്ങളുടെ അന്താരാഷ്ട്ര ഫാന്‍ ക്ലബുകളെ ഏകോപിപ്പിക്കുന്ന സംഘവുമായി ചര്‍ച്ച ചെയ്യുകയാണെന്ന് ലിവര്‍പൂള്‍ സി.ഇ.ഒ പീറ്റര്‍ മൂര്‍ അറിയിച്ചു. ഈ ദുരിതത്തില്‍ ഞങ്ങള്‍ എല്ലാവരും കേരളത്തോടൊപ്പമുണ്ടെന്നും പീറ്റര്‍ ട്വീറ്റ് ചെയ്തു. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ കേരള റെഡ്‌സ് ട്വിറ്ററിലൂടെ തങ്ങളുടെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്‌സൈറ്റ് ലിങ്കിനൊപ്പമായിരിന്നു ട്വീറ്റ്.

Latest News