ഇന്ന് വീണ്ടും എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍, കേരളത്തില്‍ നിന്ന് രാഹുലും എം കെ രാഘവനും ഒഴികെ എല്ലാവരും സസ്‌പെന്‍ഷനില്‍

ന്യൂദല്‍ഹി -  ലോകസഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള രണ്ട് എം പിമാരെ കൂടി ഇന്ന് സസ്‌പെന്‍ഡ് ചെയ്തു. എ എം ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് സസ്‌പെന്റ് ചെയ്തത്. പോസ്റ്റര്‍ ഉയര്‍ത്തി സഭയില്‍ പ്രതിഷേധിച്ചതിനാണ് നടപടി. സ്പീക്കറുടെ ചേംബറില്‍ കയറിയും ഡെസ്‌കില്‍ കയറി ഇരുന്നും പ്രതിഷേധം നടത്തിയ ഇരുവരും പേപ്പറുകള്‍ വലിച്ചു കീറി എറിഞ്ഞു. മൂന്നു മണിക്കൂര്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കു ശേഷമാണ് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. ഇതോടെ കേരളത്തില്‍ നിന്നുള്ള 20 ല്‍ 18 എംപിമാരും സസ്‌പെന്‍ഷനിലായി. രാഹുല്‍ ഗാന്ധിയും എം കെ രാഘവനും മാത്രമാണ് കേരളത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടാത്ത എം പിമാര്‍. ആകെ 143 എം പിമാരാണ് ഇതുവരെ സസ്‌പെന്‍ഷനിലായത്. 

 

Latest News