ഇടുക്കിയില്‍ വയോധികരായ ദമ്പതികള്‍ കുത്തേറ്റ് മരിച്ചു, മകന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുന്നു

ഇടുക്കി -  ഇടുക്കി മൂലമറ്റം ചേറാടിയില്‍ വയോധികരായ ദമ്പതികള്‍ കുത്തേറ്റ് മരിച്ചു. കീലിയാനിക്കല്‍ കുമാരന്‍ (70) ഭാര്യ തങ്കമ്മ എന്നിവരാണ് മരിച്ചത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.  സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തിന് ശേഷം ഇവരുടെ മകനെ കാണാനില്ല. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.

 

Latest News