അമിത് ഷായെ തള്ളി ആര്‍എസ്എസ്,  ജാതി സെന്‍സസിനെ എതിര്‍ക്കും

നാഗ്പുര്‍-ജാതി സെന്‍സസ് വിഷയത്തില്‍ അമിത് ഷായുടെ പ്രസ്താവനയെ തള്ളി ആര്‍എസ്എസ്. ജാതി സെന്‍സസ് രാജ്യത്തെ അഖണ്ഡതയ്ക്ക് ഭീഷണിയാകുമെന്ന് ആര്‍എസ്എസ്. ജാതി സെന്‍സസിനെ എതിര്‍ക്കുമെന്ന് ആര്‍.എസ്.എസ്. ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുന്നത് രാജ്യത്ത് സാമൂഹിക അസമത്വങ്ങള്‍ സൃഷ്ടിക്കുമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ പറഞ്ഞു.
ജാതി സെന്‍സസില്‍ നേട്ടങ്ങളൊന്നും ഞങ്ങള്‍ കാണുന്നില്ലെന്നും എന്നാല്‍, ഇതില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരക് ശ്രീധര്‍ ഗാഡ്‌ഗെ പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലെയും കൗണ്‍സിലിലെയും ബി.ജെ.പി, ശിവസേന (ഷിന്‍ഡെ വിഭാഗം) എം.എല്‍.എമാര്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു സംഘടന നിലപാട് വ്യക്തമാക്കിയത്.
ബി.ജെ.പിയുടെയും ശിവസേനയുടെയും നേതാക്കള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ആര്‍.എസ്.എസ് ആസ്ഥാനത്തുണ്ടായിരുന്നില്ല.മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആര്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ സംഘത്തിലുണ്ടായിരുന്നില്ല

Latest News