കണ്ണൂര്‍-പാനൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാനൂര്‍ വടക്കേ പൊലിയൂര്‍ ശ്രീ കുരുടന്‍കാവ് ദേവീ ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ രാത്രിയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ആന ഇടഞ്ഞതോടെ ഉത്സവത്തിനെത്തിയ ആളുകള്‍ ചിതറിയോടി. ഇതേത്തുടര്‍ന്ന് സ്ഥലത്ത് പരിഭ്രാന്തി പടര്‍ന്നു. ആന ഇടഞ്ഞെങ്കിലും ആര്‍ക്കും കാര്യമായ പരിക്കുകളൊന്നുമില്ല. ഇടഞ്ഞ സമീപത്തെ വീടിന്റെ പറമ്പില്‍ കയറി ആന നിലയുറപ്പിച്ചു. പുലര്‍ച്ചെ വെറ്റിനറി സര്‍ജന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു.