Sorry, you need to enable JavaScript to visit this website.

നവ കേരള സദസ് ഇന്ന് തലസ്ഥാനത്തേക്ക്; 564  പോലീസ്  സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് 

തിരുവനന്തപുരം-മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. നവകേരള സദസിന് മുന്‍പ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. പിന്നീട് ചടയമംഗലം മണ്ഡലത്തില്‍പ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തും. വൈകിട്ട് സംഘം തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. ആറരയ്ക്ക് വര്‍ക്കലയിലാണ് ആദ്യ പരിപാടി.
അതേസമയം, നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. 564 സ്റ്റേഷനുകളിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കെപിസിസി അറിയിച്ചത്. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച് കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാനും സിപിഎമ്മും ചേര്‍ന്ന് ആക്രമിക്കുന്നതിനെതിരെയാണ് സമരം. പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. നവകേരള സദസ്സ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്.
ഇതിനിടെ, നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍ മാന്‍ അനില്‍ കല്ലിയൂരിന്റെ വീട്ടിലേക്ക് ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.തിരുവനന്തപുരത്തെ വീട്ടിലേക്ക് ആയിരുന്നു മാര്‍ച്ച്.വീടിനു നേരത്തെ തന്നെ പോലീസ് സുരക്ഷ ഒരുക്കിയിരുന്നുപ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് സ്റ്റാഫ് സന്ദീപിന്റെ വീട്ടിലേക്കും കഴിഞ്ഞ ദിവസം മാര്‍ച്ച് ഉണ്ടായിരുന്നു.

Latest News