പ്രണയിനിക്ക് പ്രായമായില്ല; മലപ്പുറത്ത് കാമുകന്‍ ജയിലിലായി

മഞ്ചേരി-പതിനഞ്ചുകാരിയെ പ്രണയിക്കുകയും ബൈക്കില്‍ കയറ്റി വിവിധയിടങ്ങളില്‍ കറങ്ങുകയും ചെയ്ത 21 കാരന്‍ ഒടുവില്‍ ജയിലഴിക്കുള്ളിലായി.  ഊരകം മേല്‍മുറി പുള്ളിക്കല്ല് അയിനിക്കുന്നന്‍ മുഹമ്മദ് ഫാസിലിനെയാണ് കോടതി ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സ്പെഷല്‍ സബ്ജയിലിലേക്കയച്ചത്.
കുട്ടിയെ പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും 2023 ഫെബ്രുവരി 27 മുതല്‍ ഡിസംബര്‍ 13 വരെയുള്ള വിവിധ ദിവസങ്ങളില്‍ ബൈക്കില്‍ കയറ്റി മലപ്പുറം കോട്ടക്കുന്ന്, ശാന്തിതീരം, കോഴിക്കോട് ബീച്ച്, മാള്‍ എന്നിവിടങ്ങളില്‍ കോണ്ടുപോവുകയും മാനഹാനി വരുത്തിയെന്നുമാണ്  കേസ്.  കുട്ടി മാതാവിനൊപ്പം മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  എസ്.ഐ  എം.കെ ഇന്ദിരാറാണിയാണ് കേസന്വേഷിക്കുന്നത്.

 

Latest News