മോഡിക്കെതിരെ സാമ്നയിലെ ലേഖനം; സഞ്ജയ് റാവുത്തിന്റെ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി

മുംബൈ- ശിവസേന മുഖപത്രമായ സാമ്‌നയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ലേഖനം എഴുതിയതിന് സഞ്ജയ് റാവുത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി. കേസില്‍ മാഹാരാഷ്ട്ര പോലീസ് നിയമോപദേശം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രജ്യദ്രോഹക്കുറ്റം ഒഴിവാക്കിയത്.

സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ് സഞ്ജയ് റാവുത്ത്. ഡിസംബര്‍ 10ന് സാമ്നയില്‍ മോഡിയെ അധിക്ഷേപിച്ച് റാവുത്ത് ലേഖനമെഴുതി എന്നാരോപിച്ച് ബി. ജെ. പി കോ-ഓര്‍ഡിനേറ്റര്‍ നിതിന്‍ ഭുതാഡാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.

Latest News