കുടിയേറ്റക്കാരെ പിടികൂടാന്‍ പുതിയ നിയമം, പോലീസിന് കൂടുതല്‍ അധികാരം

ഓസ്റ്റിന്‍- അനധികൃതമായി  ടെക്‌സസില്‍ കടന്നതായി സംശയിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാനത്തെ എല്ലാ പോലീസുകാര്‍ക്കും അധികാരം നല്‍കുന്ന പുതിയ ബില്ലില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്. അതിര്‍ത്തി സുരക്ഷക്കായി ഒരു ബില്യണ്‍ ഡോളറിലധികം നീക്കിവെക്കുന്ന ബില്ലിലും അബോട്ട് ഒപ്പുവച്ചു.
യു.എസ് ഇമിഗ്രേഷന്‍ നിയമം നടപ്പിലാക്കുന്നതിനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ അധികാരത്തോടുള്ള കടുത്ത വെല്ലുവിളിയാണിത്. റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള ടെക്‌സസ് നിയമസഭയില്‍ കഴിഞ്ഞ മാസം ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളുടെ എതിര്‍പ്പിനിടെയാണ് നിയമം പാസാക്കിയത്.
നിയമനിര്‍മ്മാണം യു.എസ് നിയമത്തെ ധിക്കരിക്കുന്നതാണെന്ന് നിയമ വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. അടുത്ത മാര്‍ച്ചില്‍ നിയമം പ്രാബല്യത്തില്‍ വരും.
മെക്‌സിക്കന്‍ ജനതയെയോ മറ്റ് രാജ്യക്കാരെയോ തടങ്കലിലാക്കാനോ നാടുകടത്താനോ ഉള്ള  ഏതൊരു നടപടിയേയും മെക്‌സിക്കന്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന്  മെക്‌സിക്കോയുടെ വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു

 

Latest News