സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പീഡനം;യുവാവിന് 23 വർഷം കഠിനതടവ്

കൊച്ചി- സ്‌കൂള്‍  വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത്തിമൂന്ന് വര്‍ഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴവ ടി.എം.എം സെന്‍ട്രല്‍ സ്‌കൂളിന് സമീപം പുത്തന്‍പുരയ്ക്കല്‍ അന്‍സല്‍ (22)നെയാണ് പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ദിനേശ്.എം.പിള്ള  ശിക്ഷിച്ചത്.

2022 ജൂലൈയില്‍ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനസ്പദമായ സംഭവം . വിദ്യാര്‍ത്ഥിനിയെ ഇന്‍സ്റ്റഗ്രാം വഴി  പരിചയപ്പെട്ട പ്രതി, കൂടുതല്‍ അടുപ്പം സ്ഥാപിച്ച്  പെണ്‍കുട്ടിയുടെ  നഗ്‌നചിത്രങ്ങള്‍ വാട്‌സ്ആപ്പ് വഴി അയച്ചു വാങ്ങി. പിന്നീട് ഇതേ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത്  അന്വേഷണം നടത്തിപ്രതിയെ അറസ്റ്റ് ചെയ്തു. തടിയിട്ടപറമ്പ് സി ഐ ആയിരുന്ന വി.എം.കേഴ്‌സന്‍, എസ്‌ഐമാരായ സാജന്‍, ടി.സി.രാജന്‍, സി.എ.ഇബ്രാഹിംകുട്ടി, സീനിയര്‍ സി പി ഓ എ.ആര്‍.ജയന്‍, സിപിഒ മാരായ അരുണ്‍.കെ.കരുണ്‍, ഇന്‍ഷാദ് പരിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ: എ.സിന്ധു ഹാജരായി. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

 

 

Latest News