കാസർകോട് - കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനി ഉള്ളിൽ ചെന്ന് ഒന്നര വയസ്സുകാരി മരിച്ചു. കാസർകോട് കല്ലുരാവി ബാവ നഗറിലെ റംഷീദ്-അൻഷിഫ ദമ്പതികളുടെ മകൾ ജസയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് കുട്ടിയുടെ ശരീരത്തിനുള്ളിൽ അബദ്ധത്തിൽ കീടനാശിനി എത്തിയത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്.