കൊടുത്താൽ കൊല്ലത്തും കിട്ടും; ഡി.വൈ.എഫ്.ഐ പ്രവർത്തകരെ നേരിട്ട് യൂത്ത് കോൺഗ്രസ്

കൊല്ലം- മുഖ്യമന്ത്രിയുടെ നവകേരള സദസിന് എതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിടുന്ന ഡി.വൈ.എഫ്.ഐക്കെതിരെ തിരിച്ചടിയുമായി യൂത്ത് കോൺഗ്രസ്. കയ്യിൽ വടികളും പെപ്പർ സ്‌പ്രേകളുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.വൈ.എഫ്.ഐക്കാരെ നേരിട്ടു. കൊല്ലം ബിഷപ്പ് ജെറേം നഗരിൽ ഇരു പാർട്ടികളുടെ പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടി. 
നടപടിയെ ന്യായീകരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന തലവാചകം ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടാണ് രാഹുൽ യൂത്ത് കോൺഗ്രസിനുള്ള സംഘടനയുടെ പിന്തുണയും ഔദ്യോഗികമായി വ്യക്തമാക്കി.
 

Latest News