Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലും ഇടതുപക്ഷ അതിരുകൾ തിരിച്ചറിയാത്തവിധം ദുർബലമാവുന്നു -എം മുകുന്ദൻ 

കോഴിക്കോട് - കേരളത്തിൽ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും അതിരുകൾ ഏതാണെന്ന് തിരിച്ചറിയാത്തവിധം നേർത്തു വരികയാണെന്ന് സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. ഇടതുപക്ഷം മൂലധന വ്യവസ്ഥതിയുടെ ഭാഗമായെന്നും ഇതിനാൽതന്നെ കേരളത്തിൽ ഇടതുപക്ഷം ദുർബലമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 കേരളത്തിൽ ഇടതുപക്ഷമാണെന്ന് പറയുമ്പോഴും മൂലധന വ്യവസ്ഥിതിയുടെ സ്വഭാവമാണ് നമ്മൾ പിന്തുടരുന്നത്. മൂലധനസ്വഭാവം സ്വാംശീകരിച്ചതിലൂടെ ഇടതുപക്ഷം ദുർബലമായിരിക്കുകയാണ്. മൂലധന വ്യവസ്ഥിതിയുടെ ഭാഗമായ മത്സരം, ഉപഭോഗവത്കരണം എന്നിവ ഇടതുപക്ഷത്തിന്റെ സ്വഭാവത്തിന് എതിരാണെന്നും ഇപ്പോൾ ഇടത്-വലതു പക്ഷൾ തമ്മിലുള്ള അതിർത്തി പോലും അറിയാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ്, ഐ.സി.ജെ ഡയരക്ടർ വി.ഇ ബാലകൃഷ്ണൻ, പി.വി നിധീഷ്, കമാൽ വരദൂർ, പി.വി നജീബ് പ്രസംഗിച്ചു.
 

Latest News