യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് : തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം - യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസില്‍ പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിക്കുകയും വലിയ തോതില്‍ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് വ്യാപകമായി തയ്യാറാക്കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്ക അറിയിച്ചു. ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നയിച്ചിരിക്കുന്നത്.

 

Latest News