ഭാഗ്യമുണ്ടെങ്കില്‍ ഗള്‍ഫില്‍ എവിടെയുമെത്താം; പ്രവാസ അനുഭവം പങ്കുവെച്ച് എന്‍.എ.നെല്ലിക്കുന്ന്

കാസര്‍കോട്-വിദ്യാഭ്യാസത്തിനും കഴിവിനുമപ്പുറം ഭാഗ്യം തുണച്ചാല്‍ എവിടെയും എത്തിച്ചേരാന്‍ പറ്റുന്ന സ്ഥലം ഗള്‍ഫാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുന്‍ പ്രവാസി കൂടിയായ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.
തനിമ കലാസാഹിത്യ വേദി കാസര്‍കോട് കടല്‍ക്കാറ്റ് എന്ന പേരില്‍ പ്രവാസ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പ്രവാസികള്‍ സ്വന്തം കഥകള്‍ പറഞ്ഞ പരിപാടി ശ്രദ്ധേയമായി.
തനിമയുടെ വാക്കുകള്‍ പൂക്കന്ന കാലമെന്ന പ്രതിമാസ പരിപാടിയിലാണ് ഇത്തവണ പ്രവാസ അനഭവങ്ങള്‍ പങ്കുവെക്കാന്‍ കടല്‍ക്കാറ്റ് ഒരുക്കിയത്.
ഡയലോഗ് സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തനിമ പ്രസിഡന്റ് അബു താഹ അധ്യക്ഷ വഹിച്ചു. മുഖ്യ പ്രഭാഷണം നടത്തിയ മുഹമ്മദ് ഫര്‍ഹാന്‍ തൃക്കരിപ്പൂര്‍ തന്റെ പ്രവാസ അനുഭവങ്ങള്‍ പങ്കുവെച്ചു. അമീര്‍ പള്ളിയാന്‍, രവീന്ദ്രന്‍ പാടി, ഷാഫി ചൂരിപ്പഴം, സക്കീന അക്ബര്‍, ബശീര്‍ വോളിബോള്‍, മുഹമ്മദ് കുഞ്ഞി മാഷ്, യുസൂഫ് ഏരിയാല്‍ തുടങ്ങിയവര്‍ തങ്ങളുടെ പ്രവാസ അനുഭവങ്ങള്‍ പങ്കുവെച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News