പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ  പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പിഴയും 

കൊച്ചി: ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവ്. പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചെറായി കോവിലകത്തുംകടവ് ഏലൂര്‍ വീട്ടില്‍ ശിവനെ (62) ആണ് പറവൂര്‍ അതിവേഗ സ്പെഷല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം.  2022 ജൂലൈ 13 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മുനമ്പം പോലീസ് ആണ് കേസന്വേഷിച്ചത്. 

Latest News