പ്രതിയാക്കിയത് ഡോ.വന്ദന കൊലക്കേസില്‍ പോലീസിനെ  വിമര്‍ശിച്ചതിനുള്ള പ്രതികാര നടപടി-  ഡോ. റുവൈസ്

കൊച്ചി- ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഡോ. ഷഹ്ന ജീവനൊടുക്കിയ കേസില്‍ പ്രതിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥി ഡോ. ഇ.എ. റുവൈസ് ഹൈക്കോടതിയില്‍ പറഞ്ഞു. ജാമ്യഹര്‍ജിയില്‍ വാദത്തിനിടെയാണ് ഇക്കാര്യം ആരോപിച്ചത്.എന്നാല്‍ അങ്ങനെ പറയാനാവില്ലെന്നും സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു.ഡോ. ഇ.എ റുവൈസ് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്ന ആത്മഹത്യ ചെയ്തെന്നാണ് കേസ്.
സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാനാണ് അറസ്റ്റെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും പിജി കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം വിവാഹം നടത്താമെന്നു പറഞ്ഞത് ഷഹന സമ്മതിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Latest News