Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആലപ്പുഴയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി

ആലപ്പുഴ- പാണ്ടിനാട് ഇല്ലിക്കൽ പാലത്തിന് സമീപം നാലു മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ പരുമലയിലെ ആശുപത്രിയിലെത്തിച്ചു. മോർച്ചറിയിൽ സ്ഥലമില്ലാത്തതിനാൽ മൃതദേഹങ്ങൾ പുറത്താണ് വെച്ചിരിക്കുന്നത്. മരിച്ചവരെ ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല. 
അതിനിടെ, കുട്ടനാട്, ചെങ്ങന്നൂർ എന്നിവടങ്ങളിൽ കുടുങ്ങിയവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. 4500-ലേറെ പേർ ഇവിടെനിന്ന് മാറ്റിയിട്ടുണ്ട്. ആലപ്പുഴ നഗരത്തിലെ ജലനിരപ്പ് കുറക്കുന്നതിനായി വാടക്കനാൽ, കൊമേഴ്‌സ്യൽ കനാൽ എന്നിവ ബീച്ച് ഭാഗങ്ങളിലേക്ക് തുറക്കാൻ നിർദ്ദേശം നൽകി. കടലിലേക്ക് വെള്ളം ഒഴുക്കുന്നതിന് വേണ്ടിയാണിത്. നഗരസഭ ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. 
 

Latest News