Sorry, you need to enable JavaScript to visit this website.

പിന്നേയും പിന്നേയും 'മരിക്കുന്ന' ദാവൂദ് ഇബ്രാഹിം

കറാച്ചി- അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം 'ഗുരുതരാ'വസ്ഥയിലോ 'മരിക്കുകയോ' ചെയ്യുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇത് ആ്ദ്യത്തെ സംഭവമല്ല. 

രണ്ട് ദിവസം മുമ്പ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദാവൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ഏഴു മണിക്കൂറോളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതും ഉള്‍പ്പെടുത്തി പാകിസ്താന്‍ യൂട്യൂബര്‍ നടത്തിയ 'വധ'മാണ് ദാവൂദ് ഇബ്രാഹിമിന്റെ കാര്യത്തില്‍ അവസാനം നടന്നത്. 

1993ലെ മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യ തിരയുന്ന ഗുണ്ടാ നേതാവുമായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രഹസ്യമായി തുടരുകയാണ്. 

2020ല്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ് -19 ബാധിച്ചതായി പ്രസ്താവിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിലര്‍ അദ്ദേഹം വൈറസ് ബാധിച്ച് മരിച്ചുവെന്ന് അവകാശപ്പെട്ടു. 

2017ല്‍ ദാവൂദ് ഇബ്രാഹിം ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെന്നും അത് ആരോഗ്യം വഷളാകാന്‍ കാരണമായെന്നുമാണ്. 

2016ല്‍ ദാവൂദ് ഇബ്രാഹിമിന്റെ കാലില്‍ ഗംഗ്രിന്‍ ബാധിച്ചെന്നും ഡോക്ടര്‍മാര്‍ക്ക് അവ മുറിച്ചുമാറ്റേണ്ടി വന്നേക്കാമെന്നും സോഷ്യല്‍ മീഡിയയില്‍ മറ്റൊരു കിംവദന്തി പരന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. 

ദാവൂദ് ഇബ്രാഹിം ആരോഗ്യവാനാണെന്ന റിപ്പോര്‍ട്ടാണ് ദാവൂദിന്റെ വലംകയ്യായ ഛോട്ടാ ഷക്കീല്‍ പറയുന്നത്.

Latest News