കണ്ണൂര്‍- അധ്യാപികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂള്‍ അധ്യാപിക ഇരിട്ടി ചരളിലെ പ്ലംബാനിയില്‍ മേരി(42)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സാബു ജേക്കബ് (48), തമിഴ്‌നാട് ധര്‍മ്മപുരി ജില്ലാ സ്വദേശികളും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായ വെപ്പിലപ്പട്ടി രവികുമാര്‍ (39), കറുമ്പ്രഹള്ളി കോളനിയിലെ എന്‍.ഗണേശന്‍ (27) എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം 29 ന് പുലര്‍ച്ചെയാണ് മേരിയുടെ മൃതദേഹം വീട്ടു കിണറ്റില്‍ കണ്ടെത്തിയത്. ലോറി ഡ്രൈവറായ ഭര്‍ത്താവ് സാബുവിന്റെ വഴിവിട്ട ജീവിതത്തിനു മേരി തടസ്സമാണെന്നു കണ്ടതോടെയാണ് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. മേരിയുടെ മരണം ആത്മഹത്യയെന്ന നിലയിലാണ് ആദ്യം പോലീസും നാട്ടുകാരും കരുതിയത്. കരിക്കോട്ടക്കരി പോലീസാണ് കേസന്വേഷിച്ചത്. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയും നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുകയും ചെയ്തതോടെ അന്വേഷണം ഇരിട്ടി ഡിവൈ.എസ്.പി ഏറ്റെടുത്തു. എസ്.പിയുടെ ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
വളരെ ആസൂത്രിതമായാണ് കൊല നടത്താനുള്ള പദ്ധതി തയാറാക്കിയതും നടപ്പാക്കിയതും. ആറുമാസം മുമ്പു തന്നെ ഇതിന്റെ പദ്ധതി തയാറാക്കിയിരുന്നു. ചെങ്കല്‍ മേഖലയില്‍ നിന്നും പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശികള്‍ക്കു കൃത്യം നടത്തുന്നതിനു 2 ലക്ഷം രൂപയാണ് നല്‍കിയത്. കൊല നടത്തുന്നതിനായി സാബു, വീട്ടിലെ പഴയ വാഷിംഗ് മെഷിന്‍ തകരാറിലാക്കി അത് റിപ്പയറിംഗിനു കൊണ്ടുപോവുകയും ഇത് റിപ്പയര്‍ ചെയ്ത ശേഷം രാത്രി രണ്ട് പ്രതികളെയും കൂട്ടി വീട്ടിലെത്തുകയും ഇത് പിടിക്കുന്നതിനായി ഭാര്യയെ വീടിനു പുറത്തേക്കു വരുത്തുകയും ചെയ്തു. സഹായികളായി എത്തിയവരെന്ന വ്യാജേനയാണ് പ്രതികളെ കൂടെ കൂട്ടിയത്. പുറത്തിറങ്ങിയ ഉടന്‍ മേരിയെ പിടിച്ച് ഇരുവരും ചേര്‍ന്ന് കിണറ്റിലെറിയുകയായിരുന്നു. രക്ഷപ്പെടാതിരിക്കുന്നതിനു കിണറിലെ പൈപ്പ് നേരത്തെ മുറിച്ചു മാറ്റുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ഇവരുടെ രണ്ട് മക്കളും വീട്ടിനകത്ത് ഉറക്കത്തിലായിരുന്നു. സംഭവത്തിനു ശേഷം സാബു, പോലീസ് നിരീക്ഷണത്തിലായിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡു ചെയ്തു.