ചെങ്കടലില്‍ നോര്‍വീജിയന്‍ കപ്പലില്‍ 'അജ്ഞാത വസ്തു' ഇടിച്ചു

ജറൂസലം- ചെങ്കടലില്‍ ഒരു നോര്‍വീജിയന്‍ കപ്പലില്‍ 'അജ്ഞാത വസ്തു' ഇടിച്ചതായി റിപ്പോര്‍ട്ട്. 'ഭാഗ്യവശാല്‍, ഇന്ത്യക്കാരായ ക്രൂ അംഗങ്ങള്‍ക്കൊന്നും പരിക്കില്ല, കപ്പലിന് പരിമിതമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,' നോര്‍വേയുടെ ഇന്‍വെന്റര്‍ കെമിക്കല്‍ ടാങ്കേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് ഷിപ്പിംഗ് കമ്പനികള്‍ ഈ മേഖലയിലെ ഗതാഗതം നിര്‍ത്തിവച്ചതിന് പിന്നാലെയാണ് സംഭവം.

 

Latest News