Sorry, you need to enable JavaScript to visit this website.

പന്തളത്ത് ബാലാശ്രമത്തിലെ മൂന്ന് പെണ്‍കുട്ടികളെ കാണാതായി, പോലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട- പന്തളത്ത് നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് കാണാതായത്. രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയിട്ടില്ല. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഇന്നലെ കഞ്ചിക്കോട് കിഴക്കേത്തറയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. സേലം ആത്തൂര്‍ അമ്മന്‍ പാളയം സെന്തില്‍കുമാറിനെയാണ് പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
ശനിയാഴ്ച വൈകീട്ടാണ് സെന്തില്‍ കുമാര്‍ ചോക്ലേറ്റ് നല്‍കി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഓട്ടോയില്‍ കുട്ടിയെ കൊണ്ട് പോകുന്നതിനിടെ സംശയം തോന്നിയ ഓട്ടോ െ്രെഡവറും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടി പോലിസിനെ ഏല്‍പ്പിച്ചത്.മദ്യ ലഹരിയിലായിരുന്ന ഇയാള്‍ കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നതായി സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എ.ആദംഖാന്‍ പറഞ്ഞു.

 

Latest News