കാസര്‍കോട്- എ.ഡി.എമ്മിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പുത്തിഗെ ബാഡൂരിലെ ഉദയനെ (29) ആണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂറിനുള്ളില്‍ കൊടുങ്കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്ന് തന്റെ പേരില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചുവെന്ന് കാണിച്ചു എഡിഎം നല്‍കിയ പരാതി പ്രകാരമാണ് യുവാവ് പിടിയിലായത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.