മക്ക- പുണ്യസ്ഥലങ്ങളില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കുപ്പത്തൊട്ടികള്‍ മക്ക നഗരസഭ ഏര്‍പ്പെടുത്തി. സൗരോര്‍ജത്തില്‍ മാലിന്യങ്ങള്‍ കംപ്രസ് ചെയ്ത് സൂക്ഷിക്കുന്ന പരിസ്ഥിതി സൗഹൃദ കുപ്പത്തൊട്ടികള്‍ വൈദ്യുതി എത്തിക്കുന്നതിന് പ്രയാസം നേരിടുന്ന പ്രദേശങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു കുപ്പത്തൊട്ടിയില്‍ ആറു ടണ്‍ മാലിന്യം കംപ്രസ് ചെയ്ത് സൂക്ഷിക്കുന്നതിന് സാധിക്കും. ഇത്തരത്തില്‍ പെട്ട ഒമ്പതു കുപ്പത്തൊട്ടികളാണ് സ്ഥാപിച്ചിരിക്കുന്നത്. ശുചീകരണ ജോലികളുടെ കരാറേറ്റെടുത്ത കമ്പനിക്കു കീഴിലെ വാഹനങ്ങളില്‍ എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിന് സാധിക്കുമെന്നതും കണ്‍ട്രോള്‍ റൂം വഴി നിയന്ത്രിക്കുന്നതിന് സാധിക്കുമെന്നതും ഇവയുടെ പ്രത്യേകതകളാണ്. അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനമുള്ള കുപ്പത്തൊട്ടികള്‍ മാലിന്യം നിറയാറായാല്‍ അക്കാര്യം ഉണര്‍ത്തി കണ്‍ട്രോള്‍ റൂമിലേക്ക് സിഗ്നലുകള്‍ അയക്കും.