കറാച്ചി- ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പട്ടികയിലുള്ള ദാവൂദ് ഇബ്രാഹീമിനെ വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് പാക് മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻ ദാദിനെയും കുടുംബാംഗങ്ങളെയും വീട്ടു തടങ്കലിലാക്കി. പാക് ക്രിക്കറ്റ് ഇതിഹാസമായി കണക്കാക്കപ്പെടുന്ന ജാവേദ് മിയാൻദാദ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത ബന്ധുവാണ്. ജാവേദ് മിയാൻദാദിന്റെ മകനാണ് ദാവൂദ് ഇബ്രാഹിമിന്റെ മകളെ വിവാഹം ചെയ്തത്. മിയാൻ ദാദിനെ വീട്ടുതടങ്കലിലാക്കിയ കാര്യം പാക് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ദാവൂദ് ഇബ്രാഹിമിനെ രണ്ടു ദിവസം മുമ്പാണ് വിഷം അകത്തുചെന്ന നിലയിൽ ആശുപത്രിയിലാക്കിയത്. അദ്ദേഹത്തിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. പാക് അധികാരികൾക്കും കുടുംബാംഗങ്ങൾക്കും മാത്രമേ ദാവൂദിന് കാണാൻ അവസരം നൽകിയിട്ടുള്ളൂ. അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.






