റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവള ടെര്‍മിനലിന് അകത്ത് കയറിയ ആള്‍ അറസ്റ്റിലായി

കൊച്ചി - റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവള ടെര്‍മിനലിന് അകത്ത് കയറിയ ആള്‍ അറസ്റ്റിലായി. തൃശൂര്‍ വടക്കേക്കാട് സ്വദേശി ഫൈസല്‍ ബിന്‍ മുഹമ്മദാണ് പിടിയിലായത്. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ദോഹയ്ക്കു പോകുന്നതിനുള്ള ടിക്കറ്റ് ഇയാള്‍ ആദ്യം എടുത്തിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയാണ് ഇയാള്‍ വിമാനത്താവളത്തിനകത്തേക്ക് കയറിയത്. ദോഹയ്ക്ക് പോകേണ്ടിയിരുന്ന കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് അകത്ത് കയറിയത് എന്നാണ് ഫൈസല്‍ ബിന്‍ മുഹമ്മദ് പറയുന്നത്. . ഇയാള്‍ ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് റദ്ദാക്കിയത്. റദ്ദാക്കിയ ടിക്കറ്റാണോ എന്നറിയാതെ സി ഐ എസ് എഫുകാര്‍ ടെര്‍മിനലിന് അകത്തേക്ക് കടത്തിവിടുകയായിരുന്നു. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടെര്‍മിനലിന് ഉള്ളില്‍ വെച്ച് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഇയാള്‍ പടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. 

 

 

Latest News