Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്ലാമിക സംസ്‌കാരത്തിനും യൂറോപ്യൻ നാഗരികതക്കും ഇടയിൽ പൊരുത്തക്കേടുണ്ട്-ഇറ്റലി

ന്യൂദൽഹി-ഇസ്ലാമിക സംസ്‌കാരത്തിനും യൂറോപ്യൻ നാഗരികതയുടെ മൂല്യങ്ങൾക്കും അവകാശങ്ങൾക്കും ഇടയിൽ കാര്യമായ വ്യതിയാനമുണ്ടെന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി. വലതുപക്ഷ, അൾട്രാ കൺസർവേറ്റീവ് ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി സംഘടിപ്പിച്ച പരിപാടിയിലാണ് മെലോണിയുടെ വിവാദ പരാമർശം.  യു.കെ പ്രധാനമന്ത്രി ഋഷി സുനക്കും ശതകോടീശ്വരൻ എലോൺ മസ്‌കും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. 
''ഇസ്ലാമിക സംസ്‌കാരവും ഇസ്ലാമിക സംസ്‌കാരത്തിന്റെ ഒരു പ്രത്യേക വ്യാഖ്യാനവും നമ്മുടെ നാഗരികതയുടെ അവകാശങ്ങളും മൂല്യങ്ങളും തമ്മിൽ പൊരുത്തത്തിന്റെ പ്രശ്നമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇറ്റലിയിലെ മിക്ക ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രങ്ങൾക്കും സൗദി അറേബ്യയാണ് ധനസഹായം നൽകുന്നതെന്നും മെലോണി ആരോപിച്ചു. 
ഇസ്ലാമിക സംസ്‌കാരവും നമ്മുടെ നാഗരികതയുടെ മൂല്യങ്ങളും അവകാശങ്ങളും തമ്മിൽ പൊരുത്തത്തിന്റെ പ്രശ്നമുണ്ട്.ഇറ്റലിയിൽ ശരീഅത്ത് നിയമം നടപ്പിലാക്കാൻ അനുവദിക്കില്ല. 
അതേസമയം, കുടിയേറ്റത്തിന് എതിരായ മെലോണിയുടെ സമീപത്തെ യു.കെ പ്രധാനമന്ത്രി ഋഷി സുനക് പിന്തുണച്ചു. 
'നമ്മൾ ഈ പ്രശ്‌നം കൈകാര്യം ചെയ്തില്ലെങ്കിൽ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കും. ഇത് നമ്മുടെ രാജ്യങ്ങളെയും നമ്മുടെ സഹായം ഏറ്റവും ആവശ്യമുള്ളവരെ സഹായിക്കാനുള്ള നമ്മുടെ കഴിവിനെയും പ്രതികൂലമായി ബാധിക്കും. 
കുടിയേറ്റം സംബന്ധിച്ച ചർച്ചകൾക്കായി ഇരു നേതാക്കളും അൽബേനിയൻ പ്രധാനമന്ത്രിയെയും കണ്ടു.

Latest News