ഓരോ ദിവസവും പട്ടാളക്കാരുടെ മരണം സ്ഥിരീകരിച്ച് ഇസ്രായില്‍ സൈന്യം, നാലു പേര്‍ കൂടി കൊല്ലപ്പെട്ടു

ടെല്‍അവീവ്-ഗാസയില്‍ തുടരുന്ന പോരാട്ടത്തില്‍ നാല്  സൈനികരുടെ മരണം കൂടി സ്ഥിരീകരിച്ച് ഇസ്രായില്‍ പ്രതിരോധ സേന. ഇതോടെ ഹമാസിനെതിരായ കരസേനാ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 126 ആയതായി ഇസ്രായില്‍ വ്യക്തമാക്കുന്നു.
ഡിസംബര്‍ 14 ന് തെക്കന്‍ ഗാസയില്‍ നടന്ന പോരാട്ടത്തില്‍ പരിക്കേറ്റ
വടക്കന്‍ പട്ടണമായ മാലോട്ട്തര്‍ഷിഹയില്‍ നിന്നുള്ള ഫസ്റ്റ് ക്ലാസ് സാര്‍ജന്റ് ഉറിജ ബയേര്‍ (20) മരിച്ചതായി സൈന്യം അറിയിപ്പില്‍ പറയുന്നു.
ഗെദേരയില്‍ നിന്നുള്ള ഫസ്റ്റ് ക്ലാസ് സര്‍ജന്റ് ലിയാവ് അലോഷ് (21) തെക്കന്‍ ഗാസയില്‍ ഇന്നലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
വടക്കന്‍ ഇസ്രയേലിലെ കിബ്ബട്‌സ് സ്‌ഡെ എലിയഹുവില്‍ നിന്നുള്ള മാസ്റ്റര്‍ സാര്‍ജന്റ്  26 കാരനായ ഏതന്‍ നെയ്ഹും ഇന്നലെ തെക്കന്‍ ഗാസയില്‍ കൊല്ലപ്പെട്ടു.
റെഹോവോട്ടില്‍ നിന്നുള്ള കോംബാറ്റ് എഞ്ചിനീയറിംഗ് കോര്‍പ്‌സ് യഹലോം യൂണിറ്റിലെ താല്‍ ഫിലിബ (23) ഇന്നലെ തെക്കന്‍ ഗാസയില്‍ കൊല്ലപ്പെട്ട മറ്റൊരു സൈനികന്‍.
ദുവ്‌ദേവന്‍ യൂണിറ്റിലെ ഒരു പട്ടളാക്കാരന് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റതായും സൈന്യം പറയുന്നു.

 

Latest News