Sorry, you need to enable JavaScript to visit this website.

കേരള പോലീസിനോടുള്ള ആരിശം തീര്‍ക്കാന്‍ ഹല്‍വ വാങ്ങാനിറങ്ങി ഗവര്‍ണ്ണര്‍, ഗതികെട്ട് പോലീസ്

കോഴിക്കോട് - കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ് എഫ് ഐ ഗവര്‍ണ്ണര്‍ക്കെതിരെ ഉയര്‍ത്തിയ പ്രതിഷേധ പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ മടിച്ച സംസ്ഥാന പോലീസിനോടുള്ള അരിശം തീര്‍ക്കാനാണ് എല്ലാ സുരക്ഷാ നിയന്ത്രണങ്ങളും ലംഘിച്ച് ഗവര്‍ണ്ണര്‍ മിഠായി തെരുവില്‍ ഹല്‍വ വാങ്ങാനിറങ്ങിയത്. സെഡ് പ്ലസ് ക്യാറ്റഗറി സുരക്ഷയുള്ള ഗവര്‍ണ്ണര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കാലിക്കറ്റ് സര്‍വ്വകാലാശാല ഗസ്റ്റ് ഹൗസില്‍ നിന്ന് മാനാഞ്ചിറയിലേക്കും മിഠായി തെരുവിലേക്കും എത്തുകയായിരുന്നു. ഗവര്‍ണ്ണര്‍ക്കെതിരെ സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച പോസ്റ്ററുകളും ബോര്‍ഡുകളും നീക്കാന്‍ അദ്ദേഹം ഇന്നലെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്ന് മാറ്റിയാല്‍ ഒന്‍പത് സ്ഥാപിക്കുമെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഗവര്‍ണ്ണറെ ചൊടിപ്പിച്ചിരുന്നു. താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരള പോലീസ് മികച്ചതാണെന്നും എന്നാല്‍ തനിക്ക് സുരക്ഷ നല്‍കാന്‍ കേരള പോലീസിന് കഴിയില്ലെന്നും പോലീസിനെ സര്‍ക്കാര്‍ നിയന്ത്രിക്കുകയാണെന്നും ഗവര്‍ണ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് അദ്ദേഹം മാനാഞ്ചിറയിലേക്കും മിഠായി തെരുവിലേക്കും എത്തുകയായിരുന്നു. തനിക്ക് യാതൊരു സുരക്ഷയും പാടില്ലെന്ന് അദ്ദേഹം പോലീസിനോട് നിഷ്‌കര്‍ഷിക്കുകയും ചെയിതിരുന്നു. എന്നാല്‍ പോലീസ് അദ്ദേഹത്തിന് സുരക്ഷയൊരുക്കിയിരുന്നു.

 

Latest News