നവകേരള സദസിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപയുടെ കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ രൂപം തീര്‍ത്തു

കൊല്ലം - കൊല്ലത്ത് നടക്കുന്ന നവകേരള സദസിന് മുന്നോടിയായി  കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീര്‍ത്തു. കലാകാരന്‍ ഡാവിഞ്ചി സുരേഷാണ് കൊല്ലം ബീച്ചില്‍ കശുവണ്ടി പരിപ്പില്‍ മുഖ്യമന്ത്രിയുടെ രൂപം തയ്യാറാക്കിയത്. കശുവണ്ടി വ്യവസായത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ പൊതുമേഖലാ സ്ഥാപനങ്ങളാണ് ആശയത്തിന് പിന്നില്‍. കശുവണ്ടി വികസന കോര്‍പ്പറേഷന്‍, ക്യാപക്‌സ്, കേരള ക്യാഷ്യു ബോര്‍ഡ്, തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. 30 അടി വിസ്തീര്‍ണത്തിലാണ്   മുഖ്യമന്ത്രിയുടെ രൂപം തീര്‍ത്തത്. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി പരിപ്പ് ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.  വിവിധ വിഭാഗത്തിലുള്ള പരിപ്പ് വേര്‍തിരിച്ചാണ് കലാസൃഷ്ടിക്ക് ആവശ്യമായ നിറവിന്യാസം തയ്യാറാക്കിയത്.

 

Latest News