Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'വിവരദോഷത്തിന് അതിരു വേണം, ഒതുക്കത്തിൽ നിർത്തുന്നതാണ് നല്ലത്'; കേന്ദ്രത്തോടും ഗവർണറോടും മുഖ്യമന്ത്രി

അടൂർ - കാലിക്കറ്റ് സർവകലാശാലയിലെ എസ്.എഫ്.ഐ-ഗവർണർ സംഘർഷത്തിന്‌ പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സർക്കാറിനും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയറൂരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ കരുതുന്നതെന്നും മുഖ്യമന്ത്രി നവകേരള സദസ്സിൽ ചോദിച്ചു. 
 ഗവർണറെ ഈ നിലയ്ക്ക് വിടുന്നത് ശരിയല്ലെന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയറൂരി വിടരുത്. പ്രതിഷേധത്തെ തല്ലി ഒതുക്കാമെന്നാണോ ഗവർണർ കരുതുന്നത്? ഞാൻ ഇറങ്ങിയപ്പോൾ അവർ (എസ്.എഫ്.ഐക്കാർ) ഓടിപ്പോയെന്നാണ് ഗവർണർ പറയുന്നത്. വിവര ദോഷത്തിന് ഒരു അതിരു വേണം. കുട്ടികൾ അടുത്തുവന്നാൽ നിങ്ങൾ എന്ത് ചെയ്യുമെന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോൾ ഇത്രേ പറയുന്നുള്ളു. കൂടുതൽ പറയുന്നില്ല. ഞാൻ ഈ സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളൂ. ഒതുക്കത്തിൽ നിർത്തുന്നതാണ് നല്ലത്. അത് കയറൂരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
 ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെയും  കണ്ണൂരിലെ ചരിത്ര സംഭവങ്ങൾ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരിനെക്കുറിച്ച് അവസരവാദിയായ ആരിഫ് മുഹമ്മദ്  ഖാന് എന്തറിയാം? മരിച്ചുവീണവരുടെ രക്തമാണോ ആരിഫ് ഖാന് ബ്ലഡി? എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാമെന്നാണോ കരുതുന്നത്? നായനാരെയും കെ കരുണാകരന്റേയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.എഫ്.ഐയുടെ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവർണർ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ എസ്.എഫ്.ഐ ബാനർ കെട്ടില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകരുന്നതിന്റെ തുടക്കമാണെന്നും ഭരണഘടനാ സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ഗവർണർ വാർത്താകുറിപ്പിൽ ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ രൂക്ഷമായ വിമർശം.
 കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഉയർത്തിയ കറുത്ത ബാനറുകൾ നീക്കാത്തതിൽ ഗവർണർ പോലീസിനോട് കയർത്തിരുന്നു. തുടർന്ന് പോലീസ് ബാനറുകൾ നീക്കം ചെയ്‌തെങ്കിലും പോലീസിനോട് തട്ടിക്കയറി ഭീഷണിസ്വരത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ പോലീസ് ബാരിക്കേടിൽ കയറി വീണ്ടും കറുത്ത ബാനർ ഉയർത്തിയത് സർവകലാശാല ക്യാമ്പസിൽ സംഘർഷാവസ്ഥസൃഷ്ടിച്ചിരുന്നു. ഗവർണറെ സർവകലാശാല ക്യാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ് ശനിയാഴ്ച ക്യാമ്പസിൽ സമരം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഇന്ന് (ഞായർ) സമരത്തിന് അവധി കൊടുത്തെങ്കിലും ബാനർ നീക്കിയതോടെ വീണ്ടും സമരവുമായി രംഗത്തെത്തുകയായിരുന്നു. നാളെയാണ് (തിങ്കൾ) സർവകലാശാലയിലെ ഗവർണറുടെ പരിപാടി.

Latest News