ഗാസ- രണ്ടര മാസത്തിലേറെയായി തുടരുന്ന ഇസ്രായിൽ-ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം വെളിപ്പെടുത്തി ഇസ്രായിൽ സൈനിക ഉദ്യോഗസ്ഥൻ. ഇസ്രായിലിലെ സ്‌കൂൾ കൂട്ടികളെ സൈനിക പരിശീലനം നേടി സേനയിൽ ചേരാൻ പ്രോത്സാഹിപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. രാജ്യത്തിനു വേണ്ടി ഓരോ അഞ്ചു മിനിറ്റിലും ഒരു സൈനികനെന്ന തോതിൽ കരയുദ്ധമാരംഭിച്ച ശേഷം 1300 സൈനികർ ജീവൻ വെടിഞ്ഞിട്ടുണ്ട്. ഓരോ സൈനികരുടെയും വീരമൃത്യു ചരിത്രം രേഖപ്പെടുത്തുമെന്നും യഥാർത്ഥ യുദ്ധം ആരംഭിച്ചിട്ടില്ലന്നും ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. യുദ്ധത്തിനിടെ ഗാസയിലെ കരയുദ്ധത്തിൽ 150 ൽ താഴെ മാത്രം സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രായിൽ സൈന്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതെങ്കിലും യഥാർത്ഥ കണക്കുകൾ എത്രയോ അധികമാണന്നാണ് ദിനേന കൊല്ലപ്പെടുന്ന സൈനികരുടെയും തകർക്കപ്പെടുന്ന അത്യാധുനിക സൈനിക വാഹനങ്ങളുടെയും ടാങ്കുകളുടെയും വീഡിയോകൾ പുറത്തു വിട്ട് ഹമാസ് വാദിക്കുന്നത്. അതിനിനിടയിലാണ് ഇസ്രായിൽ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.