Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്ത് ബൈക്ക് മതിലിൽ ഇടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം - ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വേങ്ങര ചേറൂർ സ്വദേശിയും ചേറൂർ പി.പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് നാഷിഹ് (16) ആണ് മരിച്ചത്. 
 ഗുരുതര പരുക്കുകളോടെ നാഷിഹിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയിലെ കുണ്ടുർ റോഡിലെ റഹ്മത്ത് നഗറിൽ വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഉമ്മയുടെ വീടായ ചെറുമുക്ക് അബ്ദുറഹ്മാൻ ഹാജിയുടെ വീട്ടിൽ എത്തിയതായിരുന്നു. അവിടെ നിന്നും അങ്ങാടിയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് അപകടമുണ്ടായത്. 

Latest News