വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ സി ബി ഐ അന്വേഷണം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍

ഇടുക്കി - വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ സി ബി ഐ അന്വേഷണം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് കെ,സുധാകരന്‍. കേസില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടു പോലും ശിക്ഷ വിധിച്ചില്ല. കേസിനെ ഗൗരവത്തില്‍ എടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ലോയേഴ്‌സ് കോണ്‍ഗ്രസ് വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. പ്രതിയ്ക്ക് രാഷ്ട്രീയ സ്വാധീനമുണ്ട്. കോടതി പോലും കീഴടങ്ങിയോ എന്ന് സംശയമുണ്ട്.  സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്നും കെ സുധാകരന്‍ പറഞ്ഞു.

 

Latest News