Sorry, you need to enable JavaScript to visit this website.

മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം  മെഡിക്കല്‍ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം- ആശുപത്രിയില്‍ കഴിയുന്ന എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശശീന്ദ്രനെ പത്തനംതിട്ട  ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. നവകേരള സദസ്സിന്റെ ഭാ?ഗമായി പത്തനംതിട്ടയിലായിരുന്നു എകെ ശശീന്ദ്രന്‍. അതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ബിപിയിലും ഇസിജിയിലും വ്യത്യാസം കണ്ടതോടെയാണ് പത്തനംതിട്ട  ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു.

Latest News