Sorry, you need to enable JavaScript to visit this website.

കാനത്തിന്‍റെ വിയോഗം, ഇടതുപക്ഷത്തിന് നഷ്ടമായത് കരുത്തനായ പോരാളിയെ

ന്യൂ ഏജ് ഇന്ത്യ ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണത്തിൽ റിത്താജ് സത്താർ അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നു.

ജിദ്ദ- ഇടതു പക്ഷ പ്രസ്ഥാനത്തിന് കരുത്തനായ പോരാളിയെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ന്യൂ ഏജ് ഇന്ത്യ ഫോറം  അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. അൽ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്താർ ആറളം ആമുഖ പ്രസംഗം നടത്തി. പി.പി റഹിം അധ്യക്ഷത വഹിച്ചു. റിത്താജ് സത്താർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുസാഫിർ അനുസ്മരണ പ്രഭാഷണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷിബു തിരുവനന്തപുരം, കിസ്മത്ത് മമ്പാട്, ശ്രീകുമാർ മാവേലിക്കര (നവോദയ),വി. പി. മുസ്തഫ, നാസർ വെളിയങ്കോട് (കെ.എം.സി.സി), ഹക്കീം പാറക്കൽ, അഷ്‌റഫ് കിഴക്കയിൽ, നാസർ കോഴിത്തൊടി (ഒഐസിസി), സലിം മധുവായി, സി. എച്ച്. ബഷീർ (കെ. ഐ. ജി ) രാധാകൃഷ്ണൻ കാവുമ്പായി (കണ്ണൂർ ഒ.ഐ.സി.സി), അജി ടി. പിള്ള ( ടി.എസ്. എസ് ), സന്തോഷ് ജോസഫ് (പി.ജെ.എസ് ), അനിൽകുമാർ (കണ്ണൂർ സൗഹൃദവേദി), നവാസ്, യൂനുസ് കാട്ടൂർ, നജീബ് അഞ്ചൽ, ശിബിൽ സി.എം, മുഹമ്മദ് മമ്മി, സുബൈർ പെരളശ്ശേരി. ഷഹീർ (നവധാര), ബഷീർ വള്ളിക്കുന്ന്, ശരീഫ് പുലരി, ലിയാക്കത്തലി കോട്ട, ഷാജു ചാരുംമൂട്, സിദ്ദിഖ് കത്തിച്ചാൽ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് മലപ്പുറം നന്ദി പറഞ്ഞു.       

Latest News